കണ്ണൂർ: ആറളം, കൊട്ടിയൂർ, ചന്ദനക്കാംപാറ മുതൽ കാസർഗോഡ് പാണത്തൂർ വരെയുള്ള മലയോരങ്ങളിൽ കൃഷി നശിപ്പിക്കുന്നത് കേരളത്തിലെ ആനകളല്ലെന്ന് കേരള കോൺഗ്രസ് -ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി. കേരള കോൺഗ്രസ് -ബി കണ്ണൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർണാടക വനങ്ങളിൽ നിന്ന് ഇറങ്ങി വരുന്ന ആനകളാണ് മലയോരത്തെ കൃഷി നശിപ്പിക്കുന്നത്. വനപാലകർ ആനകളെ ആട്ടിത്തെളിച്ച് കർണാടക വനത്തിലേക്ക് തിരിച്ചയയ്ക്കണം. കേരള സർക്കാർ കർണാടകയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ പ്രസിഡന്റ് രതീഷ് ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജോസഫ് കോക്കാട്ട്, ജോയിച്ചൻ വേലിക്കകത്ത്, ഷോണിഅറയ്ക്കൽ, ബിനോയ് തോമസ്, എം.വി. അനൂപ് കുമാർ, ബിനോയ് വേരനാനി, സൈലസ് മണലേൽ, പി.സി. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
previous post