22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
Iritty

ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റോഡിൽ ഉളിയിൽ കുന്നിൽ കീഴിൽ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. മട്ടന്നൂർ മണക്കായിലെ ജിഷ്ണു നിവാസിൽ ജിഷ്ണു (21) വിനാണ് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കുകളോടെ ജിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും മട്ടന്നൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്കൂട്ടിയുമാണ് ഇടിച്ചത്. ഇടിയുടെ അഘാതത്തിൽ സ്കൂട്ടി പൂർണ്ണമായും തകർന്നു. കീഴൂർകുന്ന് മുതൽ ഉളിയിൽ വരെയുള്ള ഭാഗം കുന്നിറക്കവും കയറ്റവുമുള്ള നേരേയുള്ള റോഡായതിനാൽ അമിതവേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. ഇത് നിരന്തരം അപകടങ്ങൾക്കിടയാക്കുകയാണ്.

Related posts

പേരാവൂർ മണ്ഡലം നവകേരള സദസ്: ഇന്ന് പരാതികൾക്ക് 20 കൗണ്ടറുകൾ

Aswathi Kottiyoor

മൊബൈൽ വെറ്ററിനറി യൂണിറ്റ് ഉൽഘാടനം ചെയ്തു.

Aswathi Kottiyoor

ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor
WordPress Image Lightbox