23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….
Iritty

ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ
ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി (6 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പുതുശ്ശേരിപൊയിൽ സ്വദേശിയെ പിടികൂടി.

പുതുശ്ശേരിപ്പൊയിൽ സ്വദേശി വേലേരി വീട്ടിൽ നിഖിൽ വി. (വയസ് 29/2021 ) എന്നയാളെയാണ് കാഞ്ഞിരപ്പുഴ ഭാഗത്ത് വച്ച് KL 78 9023 യൂണികോൺ മോട്ടോർ സൈക്കിളിൽ കടത്തുകയായിരുന്ന മദ്യവുമായി പിടികൂടിയത്. ഇലക്ഷൻ വേളയിൽ മേഖലയിൽ മദ്യമൊഴുക്കാനുളള നീക്കങ്ങൾക്കാണ് എക്സൈസ് സംഘം തടയിട്ടത്. ബഹു. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി.സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ പി.വിജയൻ, സി.എം. ജയിംസ് എന്നിവർ പങ്കെടുത്തു.

Related posts

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

ഇടിമിന്നലിൽ വീടിന് നാശം

𝓐𝓷𝓾 𝓴 𝓳

ഓപ്പൺ ന്യൂസ് x24 ബിസിനസ് എക്സലന്റ് അവാർഡ് നാളെ സമ്മാനിക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox