ഇരിട്ടി: വീടുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവരിലേക്ക് കൂടി പകരുന്ന സ്ഥിതിയാണുള്ളതെന്നും അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എംഎൽഎ. തില്ലങ്കേരി പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈലജ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായി, മെഡിക്കൽ ഓഫീർ ഡോ.ചസ്മ, ഡോ.കെ.അനീഷ് കുമാർ, ഡോ.സച്ചിൻ,ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി.രാധാകൃഷ്ണൻ മറ്റ് വാർഡ് മെംബർമാർ ,പോലീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
previous post