25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • രാമായണ പാരായണ മത്സരം – വിജയികളെ പ്രഖ്യാപിച്ചു
Iritty

രാമായണ പാരായണ മത്സരം – വിജയികളെ പ്രഖ്യാപിച്ചു

ഇരിട്ടി : പായം ശ്രീ മഹാവിഷ്ണു ശത്രുഘ്‌ന സങ്കൽപ്പക്ഷേത്രം സംഘടിപ്പിച്ച ഓൺലൈൻ രാമായണം പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ശ്രേണി കളിലായിട്ടായിരുന്നു മത്സരം. വിദ്യാർത്ഥി വിഭാഗത്തിൽ പട്ടാന്നൂർ കോവൂരിലെ ദേവനന്ദ പ്രകാശ് ഒന്നാം സ്ഥാനവും ഉദുമ മൈലാട്ടിയിലെ ടി. കീർത്തന രണ്ടാം സ്ഥാനവും നേടി.
മുതിർന്നവർക്കായി നടന്ന മത്സരത്തിൽ ബിജു കെ.പി. കൊച്ചുകോയിക്കൽ ഒന്നാം സ്ഥാനത്തിനും മോഹനൻ കെ. രാമലക്ഷ്മീ നിലയം മുഴക്കുന്ന് രണ്ടാം സ്ഥാനത്തിനും അർഹനായി. വിജയികൾക്കുള്ള സമ്മാനവിതരണം 30 ന് ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. രമേശൻ അറിയിച്ചു.

Related posts

കരിന്തളം – വയനാട് 400 കെ വി ലൈൻ വൈദ്യുതി വകുപ്പിന്റെ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥ തള്ളി കർമ്മ സമിതിയും ജനപ്രതിനിധികളും

Aswathi Kottiyoor

നാട്ടരങ്ങ് ക്യാമ്പ്

Aswathi Kottiyoor

നിയന്ത്രണങ്ങൾ നീങ്ങി – രണ്ടു വർഷത്തെ ഉറക്കം മാറ്റി മാക്കൂട്ടം ചുരം പാത ഉണർന്നു

Aswathi Kottiyoor
WordPress Image Lightbox