22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ടു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക
Kerala

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ടു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​വാ​​​ന്‍ എ​​​ന്തും ഏ​​​തും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​വ​​​ര്‍ കു​​​ടു​​​ങ്ങും. പ്ര​​​കോ​​​പ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പോ​​​സ്റ്റി​​​ടു​​​ക​​​യും അ​​​വ പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താനുള്ള ശ്രമം സൈ​​​ബ​​​ര്‍ പ​​​ട്രോ​​​ളിം​​​ഗ് പോ​​​ലീ​​​സ് ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി. ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ത​​​ക​​​ര്‍​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ലേ​​​ക്കു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി ആ​​​ശ​​​യ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നം. സൈ​​​ബ​​​ര്‍ ഡോ​​​മും ഓ​​​രോ ജി​​​ല്ല​​​യി​​​ലെ യും സൈ​​​ബ​​​ര്‍ സെ​​​ല്ലും സൈ​​​ബ​​​ര്‍ പോ​​​ലീ​​​സും ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും .

ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ ക​​ത്വ​​യി​​​ല്‍ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ വാ​​​ട്സ് ആ​​​പ്പ് ഹ​​​ര്‍​ത്താ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ യു​​​വ​​​തീ​​​പ്ര​​​വേ​​​ശം, ഹ​​​ര്‍​ത്താ​​​ല്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ണ്ടാ​​​യ അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ വാ​​​ര്‍​ത്ത​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ടു​​​ത്തി​​​ടെ ഇ-​​ബു​​​ള്‍ ജെ​​​റ്റ് യൂ​​​ടൂ​​​ബ​​​ര്‍​മാ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ നി​​​ര​​​വ​​​ധി പേ​​​ര്‍ ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ വ​​​ഴി സ​​​ന്ദേ​​​ശം പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ഇ​​​പ്പോ​​​ള്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ സ്‌​​​പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ചും ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ സ​​​ഹി​​​തം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍​ക്ക് റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കും. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ ഈ ​​​റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു​​​വ​​​ര്‍​ഷം മു​​​മ്പു​​​ള്ള വാ​​​ട്സ് ആ​​​പ്പ് ഹ​​​ര്‍​ത്താ​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 385 ക്രി​​​മി​​​ന​​​ല്‍ കേ​​​സു​​​ക​​​ളാ​​​യി​​​രു​​​ന്നു എ​​​ടു​​​ത്ത​​​ത്. ഇ​​​തേ​​​തു​​​ട​​​ര്‍​ന്ന് വാ​​​ട്സ് ആ​​​പ്പ് വ​​​ഴി വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​ല്‍പ്പം കു​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ള്‍ വീ​​​ണ്ടും പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് വീ​​​ണ്ടു​​​മി​​​റ​​​ങ്ങു​​​ന്ന​​​ത്.

Related posts

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ ഉച്ചക്കുശേഷം; 31ന് സ്കൂൾ അടക്കും

Aswathi Kottiyoor

മെച്ചപ്പെടുത്തിയ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണം; കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

Aswathi Kottiyoor

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്‌സി ലോഡ്ജിൽ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox