കേളകം : സമൂഹമാധ്യമത്തിൽ പോലീസുദ്യോഗസ്ഥനെതിരെ അപകീർത്തികരമായ പോസ്റ്റിട്ട കേസിൽ യുവതിയുടെ മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു .കേളകം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന മയ്യിൽ സ്വദേശി പി.വി രാജന്റെ പരാതിയിലാണ് കേളകം സ്വദേശിനിയുടെ വീട് റെയ്ഡ് ചെയ്ത് രണ്ട് മൊബൈൽ ഫോണുകൾ പേരാവൂർ എസ് എച്ച് ഒ എം.വി , ബിജോയിയും സംഘവും കോടതി ഉത്തരവ് പ്രകാരം കസ്റ്റഡിയിലെടുത്തത് . 2020 ഡിസംമ്പറിലാണ് കേസിനാസ്പദമായ സംഭവം . കേളകം പോലീസ് അന്വേഷിച്ച ഒരു കേസുമായി ബന്ധപ്പെട്ട് നവമാധ്യമത്തിൽ വന്ന വാർത്തക്ക് കമന്റായാണ് എസ് . എച്ച് ഒ രാജനെതിരെ യുവതി മോശം പരാമർശം നടത്തിയത് .പോലീസ് ഉദ്യോഗത്തെക്കുറിച്ചും ഇദ്ദേഹത്തിന് കുടുംബാംഗങ്ങളെകുറിച്ചും പോസ്റ്റിൽ മോശം പരാമർശം നടത്തിയിരുന്നു. ഐടി .ആക്ട് പ്രകാരം അന്ന് രജിസ്ട്രർ ചെയ്ത കേസ് അന്വേഷിക്കാൻ പേരാവൂർ എസ് .എച്ച് ഒക്ക് ജില്ലാ പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകുകയും ചെയ്തു .സൈബർ പോലീസ് അന്വേഷിച്ച് വ്യക്തത വരുത്തിയ ശേഷമാണ് തുടരന്വേഷണം നടന്നത് .യുവതിയുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കാൻ കൂത്തുപറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ച സെർച്ച് വാറണ്ടിന്മേൽ വ്യാഴാഴ്ചയാണ് . അന്വേഷണ സംഘം ഫോണുകൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. പേരാവൂർ എസ് എച്ച് ഒ എം വി ബിജോയ് എസ്.ഐ ) ശ്യാമള എസ് ഐ കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേ ഷിക്കുന്നത് .