24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • പേരാവൂര്‍ അഗതി മന്ദിരത്തിലെ കൊവിഡ് ബാധയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
kannur

പേരാവൂര്‍ അഗതി മന്ദിരത്തിലെ കൊവിഡ് ബാധയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍: നൂറിലേറെ അന്തേവാസികള്‍ക്ക് കൊവിഡ് ബാധിച്ച പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തില്‍ മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ശേഷം ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരുവില്‍ അലയുന്നവ‍ര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍. മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്‍റെ കരുതല്‍ വേണ്ട ആളുകളെ പാര്‍പ്പിക്കുന്ന ഇടമാണ് പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനം.

ഇവിടെ നൂറിലേറെ അന്തേവാസികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ചുപേര്‍ മരിച്ചു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണെന്നുമാണ് നടത്തിപ്പുകാര്‍ പറയുന്നത്.

Related posts

അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​കും

Aswathi Kottiyoor

കോ​വി​ഡ്; അ​നാ​ഥ​രാ​കു​ന്ന കു​ട്ടി​ക​ൾ വർധിക്കുന്നു

Aswathi Kottiyoor

സാ​ങ്കേ​തി​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ വി​ട്ടു​നി​ൽ​ക്ക​രു​ത്: മ​ന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor
WordPress Image Lightbox