• Home
  • Peravoor
  • മാധ്യമപ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ പേരാവൂർ പ്രസ്സ് ക്ലബ് ആദരിച്ചു
Peravoor

മാധ്യമപ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ പേരാവൂർ പ്രസ്സ് ക്ലബ് ആദരിച്ചു

പേരാവൂർ: പേരാവൂരിലെ മാധ്യമപ്രവർത്തകരുടെ മക്കളിൽ ഈ വർഷം ഉന്നത വിജയം നേടിയവരെ പേരാവൂർ പ്രസ്സ് ക്ലബ് ആദരിച്ചു.രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.

പ്രസ്സ് ക്ലബ് പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു.പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന് പ്രസ്സ് ക്ലബിന്റെ ഉപഹാരം പി.ആർ.തങ്കച്ചനും ഡി.വൈ.എസ്.പി എ.വി.ജോണിനുള്ള ഉപഹാരം അനൂപ് നാമത്തും നല്കി.

സംസ്ഥാന മാധ്യമ അവാർഡ് ജേതാവ് നാസർ വലിയേടത്തിനെ ഡി.വൈ.എസ്.പി എ.വി.ജോൺ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം സി.ബാബു പ്രസ്സ് ക്ലബിന്റെ ഉപഹാരം നാസർ വലിയേടത്തിന് കൈമാറി.

അനൂപ് നാമത്ത്,സജേഷ് നാമത്ത്,നാസർ വലിയേടത്ത്,സജി ജോസഫ്,പി.ആർ.തങ്കച്ചൻ,തോമസ് അലക്‌സ്,ധോണിഷ് ചാക്കോ,ചിസ്‌നേഷ് കാക്കര,ബബീഷ് ബാലൻ തുടങ്ങിയവർ സംസാരിച്ചു.

ഹൈവിഷൻ ന്യൂസ് സബ് എഡിറ്റർ സവിതാ മനോജിന്റെ മകൻ നന്ദു കൃഷ്ണ(പ്ലസ്ടു),സുദിനം ലേഖകൻ സി.ബാബുവിന്റെ മകൻ സി.ബി.ദേവദത്ത്(എസ്.എസ്.എൽ.സി),മാതൃഭൂമി ലേഖകൻ നാസർ വലിയേടത്തിന്റെ മകൾ ഫാബി വലിയേടത്ത്(എസ്.എസ്.എൽ.സി) എന്നിവരെയാണ് ആദരിച്ചത്.

Related posts

ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

Aswathi Kottiyoor

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox