• Home
  • Kelakam
  • കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു
Kelakam

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

കേളകം: ചിങ്ങം 1 -കര്‍ഷക ദിനത്തോടനുബന്ധിച്ച് കേളകം പഞ്ചായത്ത് ആറാം വാര്‍ഡിലെ നാരങ്ങാത്തട്ട് കര്‍ഷക സഭ  നാല് മികച്ച കര്‍ഷകരെ ആദരിച്ചു. കരിയം കാപ്പ് സ്വദേശി ജസ്റ്റിന്‍ ചീരംവേലില്‍, നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കല്‍, ഇബ്രാഹീം ഹാജി വെള്ളാറയില്‍ ,കരിയം കാപ്പിലെ ചാക്കോച്ചന്‍ പുതിയിടത്ത് എന്നിവരെയാണ് നാരങ്ങത്തട്ട് കര്‍ഷക സഭ  ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്.കാലായില്‍ റഷീദിന്റെ ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേളകം കൃഷി ഓഫീസര്‍ കെ.ജി സുനില്‍ മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ച് ആദരിച്ചു.. വാര്‍ഡ് മെമ്പര്‍ ഷാന്റി സജി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരങ്ങത്തട്ട് കര്‍ഷക സഭ   കണ്‍വീനര്‍ പി.സി.തോമസ് ,എം.ഡി.ദേവസ്യ മുതലപ്ര, അബ്ദുള്ള വെള്ളാറയില്‍ എന്നിവര്‍ സംസാരിച്ചു

Related posts

കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

Aswathi Kottiyoor

കണിച്ചാർ വെള്ളൂന്നിയിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; അനുവദിക്കില്ലെന്ന് സ്പെഷ്യൽ ഗ്രാമസഭ

Aswathi Kottiyoor

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox