24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി
kannur

മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി

ക​ണ്ണൂ​ർ: രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത കാ​ത്ത് സൂ​ക്ഷി​ക്കാ​ന്‍ മ​ത​നി​ര​പേ​ക്ഷ​ത​യും ഫെ​ഡ​റ​ലി​സ​വും ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ- എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. എ​ഴു​പ​ത്ത​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് മൈ​താ​നി​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​നെ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം ചെ​യ്ത ശേ​ഷം പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നും മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍​ക്കും എ​തി​രേ ഗൗ​ര​വ​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ഉ​യ​രു​ന്ന​തെ​ന്നും സ​മ​ത്വ​സു​ന്ദ​ര​വും ജ​നാ​ധി​പ​ത്യ ഉ​ള്ള​ട​ക്ക​വു​മു​ള്ള നാ​ടാ​യി ഭാ​ര​ത​ത്തെ രൂ​പ​പ്പെ​ടു​ത്താ​ന്‍ ന​മു​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
പ​ല കൈ​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ന​മു​ക്ക് ല​ഭി​ച്ച ദേ​ശീ​യ സ്വാ​ത​ന്ത്ര്യം. ഒ​ന്നും കാം​ക്ഷി​ക്കാ​തെ നാ​ടി​ന്‍റെ മോ​ച​ന​ത്തി​നാ​യി പൊ​രു​തി​യ, സ്വ​ജീ​വ​ന്‍ ന​ല്‍​കി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് നി​സ്വാ​ര്‍​ഥ മ​നു​ഷ്യ​രു​ടെ ചോ​ര​യും നീ​രു​മാ​ണ് ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. ബ്രി​ട്ടീ​ഷു​കാ​ര്‍ ഇ​ന്ത്യ വി​ടു​ന്ന​തോ​ടെ സ​മ​ത്വ​സു​ന്ദ​ര​മാ​യ നാ​ടാ​യി മാ​റാ​ന്‍ ഇ​ന്ത്യ​ക്ക് ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ഓ​രോ പൗ​ര​ന്‍റേ​യും വി​ശ്വാ​സം. എ​ന്നാ​ല്‍ പാ​വ​പ്പെ​ട്ട​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്ത​ര​മൊ​രു നി​ല പൂ​ര്‍​ണ​മാ​യി എ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ല.
ഭൂ​പ്ര​ഭു​ത്വ​ത്തെ അ​വ​സാ​നി​പ്പി​ക്കാ​നോ ഭൂ​ബ​ന്ധ​ങ്ങ​ളി​ല്‍ മൗ​ലി​ക​മാ​യ മാ​റ്റം വ​രു​ത്താ​നോ ന​മു​ക്ക് ക​ഴി​ഞ്ഞി​ല്ല. ഈ ​മേ​ഖ​ല​യി​ല്‍ നാം ​ഇ​നി​യും മു​ന്നേ​റേ​ണ്ട​തു​ണ്ട്. സ​മ​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മം നാം ​തു​ട​ര​ണം മ​ന്ത്രി എം. ​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, ജ​യി​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്, കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പ് എ​ന്നീ പ്ലാ​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​നാ​യി അ​ണി​നി​ര​ന്നു. ധ​ര്‍​മ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​പി. സു​മേ​ഷ് പ​രേ​ഡി​ന് നേ​തൃ​ത്വം ന​ല്‍​കി.
ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ അ​ഡീ​ഷ​ണ​ല്‍ ഡി​സി​പി പ്ര​തീ​ഷ് തോ​ട്ട​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ക്രൈം​ബ്രാ​ഞ്ച് ടി.​പി. പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​രെ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ കോ​വി​ഡ് വാ​രി​യ​ര്‍ ബാ​ഡ്ജ് ന​ല്‍​കി ആ​ദ​രി​ച്ചു.
എം​എ​ല്‍​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, കെ.​വി. സു​മേ​ഷ്, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഷ​ബീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (സി​റ്റി) ആ​ര്‍. ഇ​ള​ങ്കോ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (റൂ​റ​ല്‍), ഡോ.​ന​വ​നീ​ത് ശ​ര്‍​മ, ഡി​ഡി​സി സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

നാളെ ചെറിയ പെരുന്നാൾ; ഇന്ന് മാംസവിൽപന ശാലകൾക്ക് ലോക്ക്ഡൗണിൽ ഇളവ്………..

Aswathi Kottiyoor

മാഹിക്ക്​ മൊഞ്ചേറാൻ പുഴയോര നടപ്പാതയും കേബ്​ൾ കാറും

Aswathi Kottiyoor

കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox