കണ്ണൂർ: വിദേശയാത്ര ആവശ്യമുള്ളവര്‍ക്ക് വാക്സിന് ലഭിക്കുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന് ലഭിക്കുന്നതിനായി covid19.kerala. gov. in എന്ന വെബ്സൈറ്റില്‍ പാസ്പോര്‍ട്ടിന്റെ കോപ്പി, കാലാവധി തീരാത്ത വിസയുടെ കോപ്പി, എയര്‍ ടിക്കറ്റ്/ജോബ് ലെറ്റര്‍/ഉടനെ ജോലിയില്‍ പ്രവേശിക്കണമെന്ന കമ്പനിയുടെ അറിയിപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം എമര്‍ജന്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്കാന് കഴിയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
വാക്സിനേഷന്
101 കേന്ദ്രങ്ങളില്‍
ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് വാക്സിനേഷനായി 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (http://covid19. kera la.gov.in/ vaccine/) വഴി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്മെന്റ് ലഭിച്ച പ്രവാസികള്‍ക്കും മറ്റു മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാത്രമാണ് വാക്സിന് ലഭിക്കുക. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമാക്കുക. ഇ ഹെല്‍ത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെസ്ജ് കിട്ടാത്ത പ്രശ്നമുണ്ടെങ്കില്‍ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ “VACCI NATION REQUE ST STATUS’ പരിശോധിച്ച് വാക്സിനേഷന് സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. വാക്സിന് സ്റ്റോക്ക് കുറവായതിനാല്‍ പൊതുവിഭാഗത്തിന് ഇന്ന് വാക്സിനേഷന് ഉണ്ടായിരിക്കില്ല.
ട്രിപ്പിള്‍ ലോക്ഡൗണ്‍
കണ്ണൂർ: പുതുക്കിയ കോവിഡ് നിയന്ത്രണ മാനദണ്ഡമനുസരിച്ച് ജില്ലയില്ട്രിപ്പിള് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: കോര്പറേഷന് 17, ആന്തൂര്‍ നഗരസഭ 19,22, പയ്യന്നൂര്‍ നഗരസഭ 23, 24,40, തളിപ്പറമ്പ് നഗരസഭ 20, തലശേരി 9.