• Home
  • kannur
  • ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി: നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് സ​ജീ​വ് ജോ​സ​ഫ്
kannur

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി: നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് സ​ജീ​വ് ജോ​സ​ഫ്

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ വി​ല​ത്ത​ക​ർ​ച്ച മൂ​ലം ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും ബി​ഐ​എ​സ് അം​ഗീ​കാ​രം ന​ൽ​കാ​നു​മു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്താ​ൽ റ​ബ​ർ ഷീ​റ്റി​നു നി​ല​വി​ലെ വി​ല​യു​ടെ പ​കു​തി മാ​ത്രം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. കേ​ര​ള​ത്തി​ലെ പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രു​ടെ ജീ​വ​നോ​പാ​ധി​യെ ബാ​ധി​ക്കും. ക്ര​മേ​ണ റ​ബ​ർ കൃ​ഷി ഇ​ല്ലാ​താ​കു​ക​യും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ചി​ര​ട്ട​പ്പാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന സൂ​ക്ഷ്മ​ജീ​വി​ക​ളും ഫം​ഗ​സു​ക​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നും ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​മെ​ന്നും സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.
വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​മെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​ങ്ക കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​റ​പ്പു ന​ൽ​കി.

Related posts

*കണ്ണൂർ ജില്ലയില്‍ 1142 പേര്‍ക്ക് കൂടി കൊവിഡ്: 1114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​ വൈ​കും

Aswathi Kottiyoor

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ‘ബാലമിത്ര’

Aswathi Kottiyoor
WordPress Image Lightbox