25.2 C
Iritty, IN
October 2, 2024
  • Home
  • Iritty
  • മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തി മുഴുവൻ വ്യാപാരികൾക്കും വാക്സിൻ നൽകണം
Iritty

മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തി മുഴുവൻ വ്യാപാരികൾക്കും വാക്സിൻ നൽകണം

ഇരിട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മുഴുവൻ വ്യാപാരികളെയും മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതിരോധ വാക്സിൻ നൽകാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
സമ്മേളനം സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി സുഗുണൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് പൊയിലൻ അധ്യക്ഷനായി .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജില്ലാ രക്ഷാധികാരി ഗോപിനാഥ് , ജില്ലാ കമ്മറ്റി അംഗം മനോഹരൻ, , എൻ.കെ. ബിജു എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രഭാകരൻ പുതുക്കളം (പ്രസിഡണ്ട്) , ഒ . വിജേഷ് (സെക്രട്ടറി), പി .പി . ഉസ്മാൻ (മുഖ്യ രക്ഷാധികാരി എന്നിവരെ തെരഞ്ഞെടുത്തു.

Related posts

ക്ഷേത്രഭണ്ഡാരങ്ങൾ കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി…….

Aswathi Kottiyoor

കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Aswathi Kottiyoor

ഭാരതത്തെ വിശ്വഗുരു പദവിയിലെത്തിക്കുക മോദിയുടെ ലക്‌ഷ്യം – മുക്താർ അബ്ബാസ് നഖ്‌വി

Aswathi Kottiyoor
WordPress Image Lightbox