23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • വാക്‌സിനിൽ കുറവ് ;അന്വേഷണം വേണമെന്ന് പഞ്ചായത്ത് ഭരണ സമിതി
Peravoor

വാക്‌സിനിൽ കുറവ് ;അന്വേഷണം വേണമെന്ന് പഞ്ചായത്ത് ഭരണ സമിതി

പേരാവൂർ : പേരാവൂർ പഞ്ചായത്തിലേക്ക് ജില്ലയിൽ നിന്ന് അലോട്ട് ചെയ്ത വാക്സിനിൽ കുറവ് വന്നതായും ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഡി.എം.ഒ.ക്ക് പരാതി നല്കിയതായും പേരാവൂർ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു . ഈയൊരു കാര്യം പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന് കാണിച്ച് യു.ഡി.എഫ് . അംഗങ്ങൾ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണസമിതി ആരോപിച്ചു .വാക്സിൻ വിതരണം സുതാര്യമായി നടക്കുന്നുണ്ട് . എന്നാൽ ,ആരോഗ്യവകുപ്പിലെ ഒരു വ്യക്തി ചില ഇടപെടലുകൾ നടത്തിയതായി മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയാവശ്യപ്പെട്ടും ഡി.എം.ഒ.ക്ക് പരാതി നല്കിയിട്ടുണ്ട് . ഇടതുപക്ഷ വാർഡംഗങ്ങൾ വാക്സിൻ വിതരണം ചെയ്യുന്നതിൽ സ്വജനപക്ഷപാതം കാണിച്ചെന്ന യു.ഡി.എഫ് . അംഗങ്ങളുടെ ആരോപണം അവാസ്തവമാണ് . നാളിതുവരെ വാക്സിൻ നല്കിയവരുടെ വാർഡ് തല ലിസ്റ്റ് നല്കാൻ എൽ.ഡി.എഫ് അംഗങ്ങൾ തയ്യാറാണ് , യു.ഡി.എഫ് . അംഗങ്ങൾ അതിന് തയ്യാറുണ്ടോയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു . എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി പഞ്ചായത്തിലെ വാക്സിൻ വിതരണം പൂർത്തിയാക്കാൻ തയ്യാറാവാണം . പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ , വൈസ് . പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ]ചെയർപേഴ്സൺ എം . ശൈലജ എന്നിവർ സംബന്ധിച്ചു .

Related posts

അവധിക്കാല കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….

Aswathi Kottiyoor

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox