ഈ ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അഡ്വാന്‍സായി നല്‍കില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബോണസ്, ഉത്സവബത്ത നല്‍കുന്നതും അനിശ്ചിതത്വത്തിലായി. സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞു.
ഓണം മാസാവസാനമെത്തിയാര് ആ മാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി നല്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ ലഭിക്കൂ.