30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.
Kerala

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.

കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാടും. കേരളത്തിൽനിന്ന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യാഴാഴ്ച മുതൽ നിബന്ധന ബാധകമാണെന്നു തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം അറിയിച്ചു. രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് മാത്രം ഇളവുണ്ടാകും. നേരത്തേ, കേരളത്തിൽനിന്നെത്തുന്നവർക്ക് സമാനമായ നിയന്ത്രണം കർണാടകയും ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽനിന്നെത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർടിപിസിആർ) കർണാടക നിർബന്ധമാക്കി. 2 ഡോസ് വാക്സീൻ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാനാകൂ.

സ്വകാര്യ വാഹനങ്ങൾ, ബസ്, ട്രെയിൻ, വിമാന യാത്രികർക്കെല്ലാം നിബന്ധന ബാധകമാണ്. അതേസമയം, ദിവസേന കർണാടകയിൽ പോയി മടങ്ങുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ എടുത്ത ആർടിപിസിആർ രേഖ മതി. 2 വയസ്സിൽ താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കു സർട്ടിഫിക്കറ്റ് ആവശ്യമില്ല.

മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി കർണാടകയിൽ എത്തുന്നവരുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിക്കും. ആർടിപിസിആർ ഫലം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ഊർജിതമാക്കി.

Related posts

സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ്;മോട്ടോര്‍ വാഹനനിയമം തമിഴ്‌നാട് ഭേദഗതി ചെയ്തു.

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എസ്പിസി ക്യാമ്പ് ആരംഭിച്ചു.

Aswathi Kottiyoor

അമിത നിരക്ക്: സംസ്ഥാനാന്തര ബസുകൾ പരിശോധിക്കാൻ സ്ക്വാഡ്

Aswathi Kottiyoor
WordPress Image Lightbox