21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • വ​നം മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യി​ൽ ആ​ശ​ങ്ക
kannur

വ​നം മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യി​ൽ ആ​ശ​ങ്ക

കേ​ള​കം: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ നി​ർ​ദേ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള വ​നം​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ബ​ഫ​ർ സോ​ൺ ഭീ​ഷ​ണി നേ​രി​ടു​ന്ന ആ​റ​ളം, കേ​ള​കം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി പ്ര​കാ​രം നി​ല​വി​ൽ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന ഭേ​ദ​ഗ​തി ആ​വ​ശ്യ​ത്തി​ൽ ബ​ഫ​ർ സോ​ൺ കു​റ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മി​ല്ല. ഇ​തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ബ​ഫ​ർ​സോ​ൺ സീ​റോ പോ​യി​ന്‍റാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്ന ജ​ന​കീ​യ ക​ർ​മ​സ​മി​തി​യു​ടെ ആ​വ​ശ്യം ന​ട​പ്പാ​കാ​നി​ട​യി​ല്ല.
കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ർ സോ​ൺ 22.34 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 12.91 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​ള്ള​തും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബ​ഫ​ർ സോ​ൺ 12.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ​നി​ന്ന് 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​ള്ള​തു​മാ​യ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച​തെ​ന്ന് വ​നം മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 30ന് ​കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽത്ത​ന്നെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ൺ 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും കൊ​ട്ടി​യൂ​രി​ന്‍റേ​ത് 12.91 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റും മാ​ത്ര​മാ​ണ്.
2016 ഏ​പ്രി​ൽ അ​ഞ്ചി​ന് കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ആ​റ​ള​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലാ​യി​രു​ന്നു 12.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 2020 ലെ ​പു​തു​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽത്ത​ന്നെ 10.136 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ച​താ​ണ്. കൊ​ട്ടി​യൂ​രി​ന്‍റെ കാ​ര്യ​ത്തി​ൽ 2016 സെ​പ്റ്റം​ബ​ർ 15ന് ​പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് 22.34 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ൺ ഉ​ണ്ടാ​യി​രു​ന്ന​ത്. 2020ലെ ​ഭേ​ദ​ഗ​തി​യി​ൽത്ത​ന്നെ ഇ​തും 12.91 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ച​താ​യി​രു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷം വ​രു​ത്തി​യ ദേ​ദ​ഗ​തി​പ്ര​കാ​ര​വും ജ​ന​വാ​സ​മേ​ഖ​ല​ക​ൾ ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത ജ​ന​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ന​കീ​യ​സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പു​തു​ക്കി​യ ഭേ​ദ​ഗ​തി​നി​ർ​ദേ​ശം കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​രു​ന്നു. കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഏ​റെ​ക്കു​റെ അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​റ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ഭേ​ദ​ഗ​തി ആ​വ​ശ്യ​ങ്ങ​ളൊ​ന്നും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തി​നെ​തി​രേ​യാ​യി​രു​ന്നു എം​എ​ൽ​എ, ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ജ​ന​കീ​യ സ​മി​തി യോ​ഗം ചേ​ർ​ന്ന് വീ​ണ്ടും ഭേ​ദ​ഗ​തി നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ കേ​ന്ദ്രം അം​ഗീ​ക​രി​ച്ച ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന വ​നം മ​ന്ത്രി വീ​ണ്ടും ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ബ്മി​ഷ​ൻ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ണ്. ഇ​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്.

Related posts

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ര​ണ്ട് ഫാ​മു​ക​ളി​ലെ 273 പ​ന്നി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യും

Aswathi Kottiyoor

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിൻ്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ജ​ന്മദിനാഘോഷം: സി​യു​സി സം​ഗ​മ​വും റാ​ലി​യും ഇന്ന്

Aswathi Kottiyoor
WordPress Image Lightbox