പേരാവൂര്‍: പേരാവൂർ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ്, കൊമേഴ്സ് വിഷയങ്ങളില്‍ പരീക്ഷ എഴുതിയ 118 കുട്ടികളില്‍ മുഴുവന്‍ പേരും വിജയിച്ചു.26 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.സയന്‍സ് വിഷയത്തില്‍ പ്രശംസി പ്രദീപ് 1200ല്‍ 1200 മാര്‍ക്കും നേടി.
കൊട്ടിയൂർ ഐജെഎം എച്ച്എസ്എസിൽ 96.6 ശതമാനം വിജയം. 46 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കേളകം സെന്റ് തോമസ് എച്ച്എസ്എസിൽ 96.78 ശതമാനം വിജയം. 24 വിദ്യാർഥികൾ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി. പി.എസ്. കാർത്തിക 1200 ൽ 1199 മാർക്കും നേടി.
കൊളക്കാട് സാൻതോം എച്ച്എസ്എസ് 97 ശതമാനം വിജയം നേടി. 39 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ 100 % വിജയം നേടി.
കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ 95 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 90 ശതമാനവും വിജയം നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ പാണ്ട്യാമ്മാക്കലും പ്രിൻസിപ്പലും പിടിഎയും അഭിനന്ദിച്ചു.
അങ്ങാടിക്കടവ് ഹയർ സെക്കൻഡറി പൊതു പരീക്ഷയിൽ സയൻസ്,ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 99.38 ശതമാനം ജയം നേടി അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ. ജിത്ത് ഫിലിപ്പോസ് സേവ്യർ (സയൻസ്) , ചെൽസാ മരിയ സണ്ണി (ഹ്യൂമാനിറ്റീസ്) , സാന്ദ്ര ഷാജി (കൊമേഴ്സ്) എന്നിവർ 1200ൽ1200 മാർക്ക് നേടി. 162 കുട്ടികൾ പരീക്ഷ എഴുതിയതിൽ 161 കുട്ടികൾ വിജയിച്ചു. 49 കുട്ടികൾ മുഴുവൻ എപ്ലസും 16 പേർ അഞ്ച് എപ്ലസും നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് ആമക്കാട്ട് , പ്രിൻസിപ്പൽ കെ.ജെ. ഫ്രാൻസിസ് , പിടിഎ പ്രസിഡന്റ് സിബി വാഴക്കാല, സ്റ്റാഫ് സെക്രട്ടറി ഫാ. സജി തോമസ് എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിൽ സയന്‍സിന് നൂറ് ശതമാനം വിജയം. കൊമേഴ്സ് 93. 44 ശതമാനം. വിജയികളെ പിടിഎയും മാനേജ്മെന്റും അഭിനന്ദിച്ചു.
എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ 69 ഫുള്‍ എ പ്ലസും 23 അഞ്ച് എ പ്ലസുമായി 98.70 വിജയ ശതമാനം കരസ്ഥമാക്കി. 307 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 303 കുട്ടികളും വിജയിച്ച് ഉന്നത പഠനത്തിന് അര്‍ഹരായി. കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ കോമേഴ്സ് ഗ്രൂപ്പുകളില്‍ മുഴുവന്‍ കുട്ടികളും, ബയോളജി സയന്‍സില്‍ പരീക്ഷ എഴുതിയ 144 കുട്ടികളില്‍ 143 പേരും വിജയിച്ചു. തലശേരി അതിരൂപത കോര്‍പറേറ്റ് സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് കരസ്ഥാമാക്കിയ സ്കൂളെന്ന ബഹുമതിക്കര്ഹരാക്കിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മുതുകുന്നേല്‍, പിടിഎ പ്രസിഡന്റ് പി.വി.ബാബു, പി.ടി.എ വൈസ് പ്രസിഡന്റ് ജോജു വെണ്ണിലത്തില്, പ്രിന്‍സിപ്പല്‍ലിന്‍സി പി. സാം എന്നിവര്‍ അഭിനന്ദിച്ചു.
കൂത്തുപറമ്പ് നിർമലഗിരി റാണി ജെയ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ 98.7 ശതമാനം വിജയം. പരീക്ഷ എഴുതിയ 57 പേരിൽ 56 പേരും വിജയിച്ചു.22 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
previous post