27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം ; കൊലപാതകം .ആൺ സുഹൃത്ത് കസ്റ്റഡിയിൽ
Peravoor

ജാ​ർ​ഖ​ണ്ഡ് യു​വ​തി​യു​ടെ മ​ര​ണം ; കൊലപാതകം .ആൺ സുഹൃത്ത് കസ്റ്റഡിയിൽ

പേരാവൂർ : ആര്യപ്പറമ്പ് സെയ്ത്റ് മേരീസ് എസ്റ്റേറ്റിലെ താമസ സ്ഥലത്ത് ജാർഘണ്ഡ് സ്വദേശിനി മമ്ത കുമാരി ( 20 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം . യുവതിയോടൊപ്പം കഴിയുന്ന ആൺസുഹൃത്തും ജാർഖണ്ഡ് സ്വദേശിയും എസ്റ്റേറ്റിലെ തൊഴിലാളിയുമായ യോഗേന്ദ്രയെ ( 28 ) കൊലപാതക്കുറ്റത്തിന് പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു .
ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്തുവരുന്ന ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും . ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിനിയാണ് മമ്തകുമാരി . യോഗീന്ദ്രയുമായി പ്രണയത്തിലായിരുന്ന മമ്ത രണ്ടു മാസം മുൻപാണ് ആര്യപ്പറമ്പിലെത്തിയത് . തൊഴിലിടത്തിൽ നിന്ന് ഡെങ്കിപ്പനി ബാധിച്ച മമ്ത കണ്ണൂർ ജില്ലാ മെഡിക്കൽ കോളേജാസ്പതിയിൽ ഒരാഴ്ചയിലധികം ചികിത്സയിൽ കഴിഞ്ഞിരുന്നു . യോഗീന്ദ്രയുടെ നിരന്തരമുള്ള മർദ്ധനവും പീഡനവുമാണ് മമ്തയുടെ മരണത്തിന് കാരണം . തലച്ചോറിൽ രക്തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ് മരണത്തിന് കാരണമായത് . ഇത് യോഗീന്ദ്രയുടെ നിരന്തരമുള്ള മർദ്ദനം കാരണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ് വഴിത്തിരിവായത് . ആദ്യം സ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് 320 വകുപ്പ് കൂടി ചേർക്കുകയായിരുന്നു

Related posts

പേരാവൂരിൽ വീട്ടിന് നേരെ അക്രമം; ബോംബ് സ്‌ക്വാഡും വിലടയാള വിദഗ്ദരും പരിശോധന നടത്തി

Aswathi Kottiyoor

കോടികളുടെ ചിട്ടി തട്ടിപ്പ് :റിലേ നിരാഹാര സമരം രണ്ടാം ദിവസം

Aswathi Kottiyoor

*ഓടംതോട് പാലത്തിന്റെ ഉപരിതല നിര്‍മ്മാണം പൂര്‍ത്തിയായി*

Aswathi Kottiyoor
WordPress Image Lightbox