24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.
Kerala

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വാ​​​ക്സി​​​നേ​​​ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ 6.5 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 14.4 ശ​​​ത​​​മാ​​​നം പേ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​നും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്ത് ടി​​​പി​​​ആ​​​ർ ഉ​​​യ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം ന​​​ല്ല രീ​​​തി​​​യി​​​ൽ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ വൈ​​​റ​​​സി​​​ന് രോ​​​ഗ​​​വ്യാ​​​പ​​​ന ശേ​​​ഷി കൂ​​​ടി. മ​​​ര​​​ണ നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞു​​​ത​​​ന്നെ​​​യാ​​​ണ് നി​​​ൽ​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ൽ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്നം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​വു​​​ന്ന​​​തേ ഉ​​​ള്ളൂ. എ​​​ന്നാ​​​ൽ മ​​​ര​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക് കു​​​റ​​​ച്ചു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല.

ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളൊ​​​ന്നും മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം പാ​ലെ​ത്തി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ മറുപടി ​ഇ – മെയിലിൽ

Aswathi Kottiyoor
WordPress Image Lightbox