• Home
  • Kottiyoor
  • പുതിയ വീട്ടിൽ സിന്ധു ചികിൽസാ സഹായ നിധി രൂപീകരിച്ചു
Kottiyoor

പുതിയ വീട്ടിൽ സിന്ധു ചികിൽസാ സഹായ നിധി രൂപീകരിച്ചു

പേരാവൂർ :പഞ്ചായത്തിലെ 10 വാർഡ് മുള്ളേരിക്കൽ നിർദ്ധന കുടുംബാംഗമായ പുതിയ വീട്ടിൽ സിന്ധുവിന്റെ കിഡ്നി തകരാറിലാവുകയും യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 34 വയസു മാത്രം പ്രായമുള്ള ഇവർക്ക് രണ്ട് കുട്ടികളുണ്ട് ചികിൽസയ്ക്കായും ഡയാലിസിസിനായും 35 ലക്ഷത്തോളം രൂപ ആവശ്യമായതിനാൽ സഹായ സംഘം കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . എം എൽ എ സണ്ണി ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാലൻ എന്നിവർ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചു പൊതു ജനങ്ങളിൽ നിന്നും സഹായം തേടുന്നു.
പത്രസമ്മേളനത്തിൽ ബ്ലോക്ക് വൈസ്. പ്രസിഡന്റ് പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റ് വി. ബാബു മാസ്റ്റർ, ചികിത്സ സഹായ കമ്മിറ്റി കൺവീനർ കെ.രമേശൻ,ചെയർമാൻ നൂറുദ്ദിൻ മുള്ളേരിക്കൽ,ട്രഷറർ പി. വി. സജിൽ എന്നിവർ പങ്കെടുത്തു.സിന്ധുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ട തുടർ പ്രവർത്തനങ്ങൾക്കായി കൈകോർക്കാം . പേരാവൂർ FEDERAL ബേങ്കിൽ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 17090100097254 ഐ.എഫ്.എസ്. സി. FDRL 0001709
ബന്ധപ്പെടേണ്ട നമ്പറുകൾ: 944764 6684, 9446659579, 9400645217.

Related posts

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രേ‌ ഒ​റ്റ​പ്ലാ​വ് പ്ര​ദേ​ശ​വാ​സി​ക​ൾ

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: രേവതി ആരാധന ഇന്ന്*

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം ; കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox