കേളകം: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കേളകം പിഎച്ച് സിക്കു മുന്പിൽ നടത്തിയ സമരവും ആരോപണങ്ങളും അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്. വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വസ്തുതകൾ മറച്ച് വച്ച് ചിലർ വ്യാജ പ്രചാരണം നടത്തുകയാണ്. ഗ്രാമപഞ്ചായത്ത് മേഖലയിൽ ഇന്റർനെറ്റ് സൗകര്യം കുറവായതിനാൽ ആളുകൾക്ക് ബുക്കിംഗ് ലഭിക്കാതെ വരികയും വളരെ കുറച്ച് പേർക്ക് മാത്രം വാക്സിൻ ലഭിക്കുന്ന അവസ്ഥയുമാണുള്ളത്. ഈ നില പരിശോധിച്ചാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആലോചിച്ച് സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്സിൻ നൽകാൻ തുടങ്ങിയത്.വാർഡ് മെമ്പർമാർ ബന്ധപ്പെട്ടാണ് സ്പോട്ട് രജിസ്ട്രേഷന്റെ ലിസ്റ്റ് നൽകുന്നത്. ഇതിൽ രാഷ്ട്രീയമില്ല. വസ്തുത ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.
previous post