വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാൻ പലിശരഹിത വായ്പ നല്കുന്ന റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ പദ്ധതിക്ക് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കം കുറിച്ചു.
രാജ്യത്താകെയുള്ള 3,600ലേറെ ശാഖകളില്‍ ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേര്‍ക്കാണ് വായ്പ. ആറു മാസ കാലാവധിയില്‍ പരമാവധി 10,000 രൂപ വരെ നല്കുന്ന വായ്പകളില്‍ ആദ്യത്തെ 90 ദിവസത്തേക്കു പലിശ ഈടാക്കില്ല. പ്രോസസിംഗ് ചാര്‍ജും ഇല്ല. വിദ്യാര്‍ഥിയുടെ ഐഡി കാര്‍ഡ് കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒരാള്‍ക്ക് ഒരു വായ്പയെ നല്‍കൂ.