27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹായ ധനവും പഠനോപകരണവും വിതരണം ചെയ്തു
Peravoor

തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹായ ധനവും പഠനോപകരണവും വിതരണം ചെയ്തു

പേരാവൂര്‍:തൊണ്ടിയില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അംഗ സമാശ്വാസ നിധി വിതരണവും വിദ്യാ തരംഗിണി വായ്പാ വിതരണവും സ്മാര്‍ട്ട് ഫോണ്‍ വിതരണവും ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക്കിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അംഗ സമാശ്വാസ നിധി പദ്ധതിയില്‍ അപേക്ഷ നല്‍കിയ ക്യാന്‍സര്‍ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരും മറ്റ് കിടപ്പു രോഗികളുമായ 25 പേര്‍ക്കാണ് അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയുടെ സഹായധനം കൈമാറിയത്. എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫാണ് സഹായധനം കൈമാറിയത്.നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാ തരംഗിണി വായ്പ വിതരണ പദ്ധതിയില്‍പ്പെടുത്തി 17 പേര്‍ക്ക് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ സമീറ തുക കൈമാറി.ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് ബാങ്കിന്റെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൊണ്ടു വാങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ബാങ്ക് വൈസ് പ്രസിഡണ്ട് മോഹനന്‍ ഉമ്മോട്ടില്‍ വിതരണം ചെയ്തു.പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്,നൂറുദ്ദീന്‍ മുള്ളേരിക്കല്‍, ബാങ്ക് സെക്രട്ടറി ജോജോ ജോസഫ്,ബാങ്ക് ഡയറക്ടര്‍ ഡാര്‍ലി ടോമി തുടങ്ങിയവരും മറ്റു ബാങ്ക് ഡയറക്ടര്‍മാരും ജീവനക്കാരും മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുത്തു

Related posts

അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ

Aswathi Kottiyoor

ചരമം – നടുവത്താനിയിൽ മറിയാമ്മ

Aswathi Kottiyoor

പേരാവൂരിന്റെ മുഖഛായ മാറ്റുന്ന ബജറ്റ്; യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ

Aswathi Kottiyoor
WordPress Image Lightbox