24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദൻ.
Kerala

നികുതി ഇളവിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട് : മന്ത്രി എം വി ഗോവിന്ദൻ.

തിരുവനന്തപുരം> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് വസ്തു നികുതി ഇളവ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.

കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുന്‍സിപ്പല്‍ ആക്ടിലുമുള്ള വേക്കന്‍സി റെമിഷന്‍ വ്യവസ്ഥ പ്രകാരം അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം.

ടൂറിസം മേഖലയടക്കമുള്ള വിവിധ രംഗങ്ങളില്‍ ഈ വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുത്ത് സംരംഭകരെ സഹായിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണം. നിയമത്തില്‍ വ്യവസ്ഥ ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നോ, ഏതെങ്കിലും വകുപ്പില്‍ നിന്നോ പ്രത്യേക നിര്‍ദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

Related posts

ഏ​പ്രി​ൽ ആ​റി​നു പൊ​തു അ​വ​ധി

Aswathi Kottiyoor

കാലവര്‍ഷം തിങ്കളാഴ്ചയോടെ കേരളത്തിൽ………..

Aswathi Kottiyoor

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ

Aswathi Kottiyoor
WordPress Image Lightbox