25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാക്‌സിന്‍ മിശ്രണം: ‘അപകടകരമായ പ്രവണത’യെന്ന് ലോകാരോഗ്യ സംഘടന.
Kerala

വാക്‌സിന്‍ മിശ്രണം: ‘അപകടകരമായ പ്രവണത’യെന്ന് ലോകാരോഗ്യ സംഘടന.

കോവിഡ്-19 നെതിരെയുള്ള വിവിധ വാക്സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ. വിവിധ ഉത്പാദകരുടെ വാക്സിനുകൾ ഒന്നിച്ച് സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയ്ക്ക് വാക്സിനുകളുടെ കൂട്ടിക്കലർത്തൽ ‘അപകടകരമായ പ്രവണത’യാണെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.

‘ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്. വാക്സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകൾ ലഭ്യമല്ലാത്ത, മതിയായ തെളിവുകളില്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോൾ’. ഓൺലൈൻ സംഗ്രഹത്തിനിടെ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഡോസ് വാക്സിൻ എപ്പോൾ, ആര് സ്വീകരിക്കണമെന്ന് രാജ്യങ്ങളിലെ ജനങ്ങൾ തന്നെ തീരുമാനമെടുക്കാൻ ആരംഭിച്ചാൽ സാഹചര്യം ഗുരുതരമാകുമെന്നും സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

Related posts

45 വ​യ​സി​ന് മേ​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ൻ ഉ​റ​പ്പാ​ക്കും : മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഇ​നി ഒ​റ്റ ഡോ​സ് പ്ര​തി​രോ​ധം; ജോ​ണ്‍​സ​ൻ ആ​ന്‍റ് ജോ​ണ്‍​സ​ൻ കോ​വി​ഡ് വാ​ക്സി​നും അ​നു​മ​തി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 11 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox