കണ്ണൂർ: ഇന്ന് ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മീൻകുളം അമ്പലം ഓഡിറ്റോറിയം എരമം കുറ്റൂർ, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, അലവിൽ നോർത്ത് എൽപി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ജെഎംയുപി സ്കൂൾ ചെറുപുഴ, മാവിലായി സെൻട്രൽ എൽപി സ്കൂൾ, സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശേരി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം നാല് വരെയും കല്യാട് യുപി സ്കൂൾ ഊരത്തൂർ, പ്ലൈ സ്റ്റാർ പ്ലൈവുഡ് കിരാത് ചെങ്ങളായി, കക്കോട്ട് വയൽ എൽപി സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെയുമാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
previous post