23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു
Kerala

മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു

മില്‍മ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി എ ബാലന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് തൃശൂര്‍ അവിണിശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലന്‍ മാസ്റ്റര്‍. 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അതിനു മുന്‍പ് മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു.

മില്‍മയുടെ രൂപീകരണത്തിന് മുന്‍പ് തന്നെ തൃശൂര്‍ ജില്ലാ മില്‍ക്ക് സപ്പ്ളെ യൂണിയന്റെ ഡയറക്ടര്‍ ആയി ക്ഷീരമേഖലയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. അഖില കേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ബാലന്‍ മാസ്റ്റര്‍ മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ മെംബര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.

2013 ല്‍ ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച്‌ അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്

Related posts

*കോവിഡ്‌ മരണ സർട്ടിഫിക്കറ്റ് ; ഓൺലൈൻ അപേക്ഷ ഇന്നുമുതൽ.*

Aswathi Kottiyoor

ഇന്ധന വിലകുറവ്: ഇമ്രാന്‍റെ വാദം തള്ളി റഷ്യ

Aswathi Kottiyoor

സ്വര്‍ണവില ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്

Aswathi Kottiyoor
WordPress Image Lightbox