23.3 C
Iritty, IN
September 8, 2024
  • Home
  • Iritty
  • 24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികൾ പേരാവൂര്‍ എക്‌സൈസ് പിടിയിൽ
Iritty

24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികൾ പേരാവൂര്‍ എക്‌സൈസ് പിടിയിൽ

24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം (12 ലിറ്റര്‍) കൈവശം വച്ച ഉളിക്കല്‍, നുച്യാട് സ്വദേശികളെ പേരാവൂര്‍ എക്‌സൈസ് പിടികൂടി. രണ്ടു വ്യത്യസ്ത റെയ്ഡുകളിലായി ആറ് ലിറ്റര്‍ വീതം മദ്യമാണ് ഇരുവരില്‍ നിന്നും പിടികൂടിയത്.ഉളിക്കല്‍ അമേരിക്കന്‍ പാറ സ്വദേശി കുളങ്ങര വീട്ടില്‍ സിനോ ജോഷ്വ നുച്യാട് തിയ്യഞ്ചേരി വീട്ടില്‍ ഗിരീഷ് കുമാര്‍ എം എന്നിവരെയാണ് കേളകം ഭാഗത്തു വച്ച് 12 കുപ്പി (6 ലിറ്റര്‍) വീതം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി പിടികൂടിയത്. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായി പേരാവൂര്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത്.പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡുകളില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണന്‍, പി.എസ്.ശിവദാസന്‍ , എന്‍.സി.വിഷ്ണു, പി.ജി.അഖില്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്  ഡെപ്യൂട്ടി കലക്ടര്‍ ആയി സ്ഥാനക്കയറ്റം…………. ….

Aswathi Kottiyoor

സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു

Aswathi Kottiyoor

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

Aswathi Kottiyoor
WordPress Image Lightbox