24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മിന്നൽ‍ വേഗത്തിലെത്താൻ മിന്നൽ സർവ്വീസ് തുടങ്ങി.
Kerala

മിന്നൽ‍ വേഗത്തിലെത്താൻ മിന്നൽ സർവ്വീസ് തുടങ്ങി.

കണ്ണൂർ∙ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച കെഎസ്ആർടിസിയുടെ കണ്ണൂർ–തിരുവനന്തപുരം സൂപ്പർ ഡീലക്സ് മിന്നൽ സർവീസ് ഞാറാഴ്ച്ച പുനരാരംഭിച്ചു. കണ്ണൂർ ഡിപ്പോയിൽ നിന്നു രാത്രി 7.30നു പുറപ്പെടുന്ന മിന്നൽ‌ സർവീസ് പുലർച്ചെ 5നു തിരുവനന്തപുരത്ത് എത്തും. തിങ്കൾ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 721 രൂപയാണു നിരക്ക്. പൊതുവേ യാത്രക്കാർ കുറവുള്ള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 581 രൂപയുമാണു തിരുവനന്തപുരം– കണ്ണൂർ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്തു നിന്നു രാത്രി 8.45നു പുറപ്പെട്ട് രാവിലെ 6.15നു കണ്ണൂരിൽ എത്തും. മിന്നൽ ടിക്കറ്റ് ഓൺലൈനായി 15 ദിവസം മുൻപും ഡിപ്പോ കൗണ്ടറിൽ നിന്നും ബുക്ക് ചെയ്യാം. ബസ് പുറപ്പെടുന്നതിനു അരമണിക്കൂർ മുൻപും ഡിപ്പോയിൽ നിന്നു ടിക്കറ്റ് നേരിട്ടു ലഭിക്കും. മേയ് 8 മുതലാണു താൽക്കാലികമായി നിർത്തിയിരുന്നത്.

അധിക സർവീസ് 5 മുതൽ

ജില്ലയിൽ 5 മുതൽ കെഎസ്ആർടിസി 27 സർവീസുകൾ അധികമായി നടത്തും. കണ്ണൂർ ഡിപ്പോയിൽ നിന്ന് 67 (നിലവിൽ 58), പയ്യന്നൂർ 54 (നിലവിൽ 48), തലശ്ശേരി ഡിപ്പോയിൽ നിന്ന് 34 (നിലവിൽ 30) എന്നിങ്ങനെയാണു സർവീസ് നടത്തുക. അന്തർ‌ ജില്ലാ സർവീസുകളുടെ എണ്ണവും വർ‌ധിപ്പിച്ചിട്ടുണ്ട്. കണ്ണൂർ–ഇരിട്ടി–കീഴ്പ്പള്ളി–കോട്ടയം സർവീസ് തിങ്കളാഴ്ച മുതലുണ്ടാകും.

വൈകിട്ട് 3നു കണ്ണൂർ ഡിപ്പോയിൽ നിന്നു പുറപ്പെടും. കണ്ണൂർ–തൃശൂർ സൂപ്പർ ഫാസ്റ്റ് ചെയിൻ സർവീസും 5ന് ആരംഭിക്കും. പുലർച്ചെ 4.20 മുതൽ ഒരു മണിക്കൂർ ഇടവിട്ട് 11.20 വരെയാണ് ഈ സർവീസ്. തലശ്ശേരി ഡിപ്പോയിൽ നിന്നു പാലക്കാടേയ്ക്ക് രാവിലെ 5.25നും 6.45നും സർവീസ് നടത്തും.

Related posts

അനന്തപുരി ഓണം ഖാദി മേളക്ക് തുടക്കമായി

Aswathi Kottiyoor

റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി

Aswathi Kottiyoor

സപ്ലൈകോയിലും 5% ജിഎസ്ടി കൂടി

Aswathi Kottiyoor
WordPress Image Lightbox