30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി; ഇന്ന് തിരുവനന്തപുരത്ത്
Kerala

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി; ഇന്ന് തിരുവനന്തപുരത്ത്

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ വിലയിരുത്തും.

ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ കൊല്ലത്തും മറ്റന്നാള്‍ പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും.

കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത്. കേരളത്തെ കൂടാതെ അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ സംസ്ഥാ നങ്ങളിലേക്കാണിത്.

Related posts

തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കും-മുഖ്യമന്ത്രി

Aswathi Kottiyoor

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox