25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • സം​​​​​സ്ഥാ​​​​​ന​​​​​ത്ത് തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു
Kerala

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്നു. ജൂ​​​​​ണ്‍ മൂ​​​​​ന്നി​​​​​നെ​​​​​ത്തി​​​​​യ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ഒ​​​​​രു മാ​​​​​സം പി​​​​​ന്നി​​​​​ട്ടി​​​​​ട്ടും ശക്ത​​​​​മാ​​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​തു​​​​മൂ​​​​ലം എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വ് രൂ​​​​​ക്ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ഇ​​​​​ന്ന​​​​​ലെ വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം നാ​​​​​ൽ​​​​​പ​​​​​ത് ശ​​​​​ത​​​​​മാ​​​​​നം മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്ത് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. കാ​​​​​ല​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ വ​​​​​രെ 724.5 മി​​​​​ല്ലിമീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പെ​​​​​യ്യേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ പെ​​​​​യ്ത​​​​​ത് 432.4 മി​​​​​ല്ലി​​​​​മീ​​​​​റ്റ​​​​​ർ മാ​​​​​ത്രം.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, പാ​​​​​ല​​​​​ക്കാ​​​​​ട് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വ് രൂ​​​​​ക്ഷ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് 58 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പാ​​​​​ല​​​​​ക്കാ​​​​​ട് 56 ശ​​​​​ത​​​​​മാ​​​​​ന​​​​​വും മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. കോ​​​​​ട്ട​​​​​യം, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ശ​​​​​രാ​​​​​ശ​​​​​രി​​​​​ക്ക​​​​​ടു​​​​​ത്ത് മ​​​​​ഴ പെ​​​​​യ്ത​​​​​തെങ്കി​​​​​ലും ഇ​​​​​രു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും 15 ശ​​​​​ത​​​​​മാ​​​​​നം മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വു​​​​ണ്ട്. മ​​​​​റ്റെ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും 30 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വെ​​​​​ന്നും കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണകേ​​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ചി​​​​​ല സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണു ചെ​​​​​റി​​​​​യ തോ​​​​​തി​​​​​ൽ മ​​​​​ഴ ല​​​​​ഭി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ അ​​​​​ടു​​​​​ത്ത​​​​യാ​​​​​ഴ്ച​​​​​യോ​​​​​ടെ കാ​​​​​ല​​​​​വ​​​​​ർ​​​​​ഷം ശ​​​​​ക്തി​​​​​പ്രാ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ നി​​​​​ഗ​​​​​മ​​​​​നം. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച മു​​​​​ത​​​​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച വ​​​​​രെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ​​​​​യ്ക്കു സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്.

Related posts

ജാതിക്ക, ജാതിപത്രി വില ഇടിയുന്നതിൽ ആശങ്കയോടെ കർഷകർ

Aswathi Kottiyoor

സോഫ്റ്റ്വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം

Aswathi Kottiyoor

17 മാസത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 11,142 പേർ; കോവിഡ് മൂലം ജീവനൊടുക്കിയത് 34 പേർ

Aswathi Kottiyoor
WordPress Image Lightbox