കണ്ണൂർ: ജല അഥോറിറ്റി സേവനങ്ങൾ ഓൺലൈനിലൂടെ ലഭിക്കുന്നതിന് വാട്ടർ കണക്ഷൻ നന്പർ മൊബൈൽ നന്പറുമായി ബന്ധിപ്പിക്കണമെന്ന് കേരള വാട്ടർ അഥോറിറ്റി ഡബ്ള്യുഎസ് സബ് ഡിവിഷൻ കണ്ണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ജല അഥോറിട്ടി വെബ് സൈറ്റ് വഴിയോ (www. kwa.kerala.gov.in) കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷൻ ഓഫീസ് മുഖാന്തിരമോ നന്പർ ബന്ധിപ്പിക്കാം. വാട്ടർ ബിൽ, മീറ്റർ റീഡിംഗ്, പണമടച്ച വിവരങ്ങൾ, കുടിവെള്ളം മുടങ്ങുന്ന വിവരം എന്നിവ ഉപഭോക്താക്കളെ അറിയിക്കും. ഫോൺ നന്പർ ബന്ധിപ്പിക്കുന്നതിന് ഈമാസം 15ന് മുന്പ് പൂർത്തിയാക്കണം. ഫോൺ: 9188127923.