കൂത്തുപറമ്പ്: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. കണ്ണവം ചുണ്ട സ്വദേശികളായ ആറാം പ്രതി മിഥുൻ ഗണപതിയാൻ (22), പതിനൊന്നാം പ്രതി അഭിജിത്ത് ഗണപതിയാൻ (22) എന്നിവരാണ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കണ്ണവം സിഐ കോടതിയിൽ അപേക്ഷ നൽകും. 2020 സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം. ചൂണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള റോഡിൽ വച്ച് മനഃപൂർവം വാഹനാപകടം ഉണ്ടാക്കിയശേഷം സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിൽ പന്ത്രണ്ടാം പ്രതി പാനൂർ സ്വദേശി ശ്യാംജിത്ത് (23) കൂടി പിടിയിലാകാ