24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • കെ​എ​സ്ആ​ർ​ടി​സി ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​.- എം
kannur

കെ​എ​സ്ആ​ർ​ടി​സി ബ​സ് സർവീസ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​.- എം

കൊ​ള​ക്കാ​ട് : കൊ​ട്ടി​യൂ​രി​ൽ നി​ന്ന് കൊ​ള​ക്കാ​ട് വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ക​ണി​ച്ചാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ട്ടി​യൂ​രി​ൽ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​വും കൊ​ണ്ട് ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രാ​ൻ സ​ർ​വീ​സ് സ​ഹാ​യി​ച്ചി​രു​ന്നു. ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ക ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യ​ത് യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കി​യ​ിട്ടുണ്ട്. സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് യോദം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ ട്ര​ഷ​റ​ർ തോ​മ​സ് മാ​ല​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്രി​ട്ടോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് വ​ട​ശേ​രി, ജോ​യ് മാ​ട​ശേ​രി, ജോ​ർ​ജു​കു​ട്ടി ചെ​റു​ചി​ല​മ്പി​ൽ, ജോ​സ് പ​ന്നി​ക്കോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൂടി കൊവിഡ്; 325 പേർക്ക് സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox