24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല
Kerala

കോവിഡ് അ​വ​ലോ​ക​ന യോ​ഗം ഇന്ന് ; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല

സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് കാ​ര്യ​മാ​യി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യേ​ക്കി​ല്ല. എ​ന്നാ​ൽ, ചി​ല മേ​ഖ​ല​ക​ളി​ൽ നേ​രി​യ ഇ​ള​വു​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ചേ​രു​ന്ന അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തും. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ ഇ​ള​വു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ഇ​തി​നു ശേ​ഷ​മാ​കും കൈ​ക്കൊ​ള്ളു​ക. സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ൾ​ക്ക് നേ​രി​യ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചേ​ക്കും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യ​തി​നാ​ൽ ഇ​ന്ന​ല​ത്തെ നി​ര​ക്ക് 9.44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടി​ൽ താ​ഴെ​യു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​ള്ള​ത്. നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി ക​ണ​ക്കാ​ക്കാ​നാ​കൂ.

Related posts

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor

തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ബു​ധ​നാ​ഴ്ച പു​തി​യ ന്യൂ​ന​മ​ർ​ദം

Aswathi Kottiyoor

ഹവാല ഇടപാട്: ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത്‌ ഇഡി കണ്ടുകെട്ടി

Aswathi Kottiyoor
WordPress Image Lightbox