24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരത്താൻ സ്പെഷ്യൽ ഡ്രൈവ്
Iritty

ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരത്താൻ സ്പെഷ്യൽ ഡ്രൈവ്

ആറളം ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനായി 28/06/2021 ന് രാവിലെ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ ഷജ്ന എ, കണ്ണൂർ ഡി.എഫ്.ഒ കാർത്തിക് പി ഐ എഫ് എസ് എന്നിവരുടെ നേതൃത്വത്തിൽ ആറളം വൈൽഡ്‌ലൈഫ്, കൊട്ടിയൂർ റെയ്ഞ്ച്, നരിക്കടവ് ഫോറെസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ വന്യജീവി സങ്കേതം, ആർ.ആർ.ടി എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 90 അംഗങ്ങളുള്ള സ്പെഷ്യൽ ഡ്രൈവ് ടീമിനെ കൺട്രോളിങ് ടീം, ട്രെയ്‌സിങ് ടീം, ലീഡിങ് ടീം, റോഡ് ബ്ലോക്ക്‌ ടീം, ഡ്രൈവിംഗ് ടീം എന്നിങ്ങനെ 5 ഗ്രുപ്പുകളായി തിരിച്ച് ഫാമിലെ 1, 2, 3, 4 ബ്ലോക്കുകളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഒരുമിച്ച് തുരത്തുകയാണ് ചെയ്യുക. ഡ്രൈവിംഗ് ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നിർദേശങ്ങൾക്കുമായി കണ്ട്രോൾ റൂം ഫാമിൽ സജ്ജമാക്കും. തദ്ദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി ആറളം ഫാം/പുനരാധിവാസ മേഖലയിലെ റോഡുകൾ ബ്ലോക്ക്‌ ചെയ്ത് കോട്ടപ്പാറ ഭാഗം വഴി കാട്ടിലേക്ക് തുരത്തുകയാണ് ചെയ്യുക. പോലീസ്, ഫയർ&റെസ്ക്യൂ, ഹെൽത്ത്, പഞ്ചായത്ത്‌, ആറളം ഫാർമിങ് കോർപറേഷൻ, ടി.ആർ.ഡി.എം വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്

Related posts

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

Aswathi Kottiyoor

2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor

തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു……….

Aswathi Kottiyoor
WordPress Image Lightbox