23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ‘ഇന്‍ കാര്‍ ഡൈനിംഗ്’ ഉടന്‍ ആരംഭിക്കും; ഇനി ഭക്ഷണം കാറിനുള്ളില്‍
Kerala

‘ഇന്‍ കാര്‍ ഡൈനിംഗ്’ ഉടന്‍ ആരംഭിക്കും; ഇനി ഭക്ഷണം കാറിനുള്ളില്‍

‘ഇന്‍ കാര്‍ ഡൈനിംഗ് ‘ പ്രഖ്യാപിച്ചതു മുതല്‍ പലരും ചോദിക്കുന്ന ചോദ്യം , ഇതെപ്പോള്‍ തുടങ്ങും എന്നാണ്. ജൂണ്‍ 30 ന് കായംകുളത്ത് കെ ടി ഡി സി ആഹാര്‍ ഹോട്ടലില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ തുടങ്ങാനാണ് തീരുമാനം. വൈകുന്നേരം നാലു മണിക്കാണ് ഉദ്ഘാടനം.

ഇതോടൊപ്പം കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂര്‍ ധര്‍മ്മശാല എന്നിവിടങ്ങളിലെ കെ ടി ഡി സി ആഹാര്‍ ഹോട്ടലുകളിലും ‘ ഇന്‍ കാര്‍ ഡൈനിംഗ് ‘ ആരംഭിക്കും.ഈ ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് സ്വന്തം വാഹനങ്ങളില്‍ തന്നെ ഭക്ഷണം ലഭ്യമാക്കുന്നതാണ് ഇന്‍ കാര്‍ ഡൈനിംഗ്. വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളില്‍ കയറുകയോ ചെയ്യേണ്ട.

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം സുരക്ഷിതമായി നല്‍കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്‍റെ ഭാഗമായാണ് കെടിഡിസി ഹോട്ടലുകളെ ഉപയോഗിച്ച്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വിജയകരമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍ കാര്‍ ഡൈനിംഗ് തുടങ്ങും.

Related posts

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

Aswathi Kottiyoor

മാര്‍ച്ച് രണ്ടിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

Aswathi Kottiyoor

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.

Aswathi Kottiyoor
WordPress Image Lightbox