കണ്ണൂർ: ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് ഇന്ന് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ശിവപുരം ഹൈസ്കൂള്‍ മാലൂര്‍, കീരിയാട് വുഡ് ബോര്‍ഡ് പ്ലൈവുഡ് വളപട്ടണം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയും ആര്‍സി അമല ബേസിക് യുപി സ്കൂള്‍ പിണറായി, സാമൂഹ്യാരോഗ്യകേന്ദ്രം പാപ്പിനിശേരി, ബിഇഎംഎല്‍പി സ്കൂള്‍ പയ്യന്നൂര്‍, ഏഴിലോട് വയോജന വിശ്രമ കേന്ദ്രം ചെറുതാഴം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും ആന്തൂര്‍ ബഡ്സ് സ്കൂള്‍ പറശിനിക്കടവ് എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ നാലു വരെയും കായലോട് വയോജന വിശ്രമ കേന്ദ്രം വേങ്ങാട്, രാമന്തളി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടക്കുന്ന് വായനശാല എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നരം നാലു വരെയുമാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
previous post