24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മത്സ്യ വിൽപ്പന ചാലഞ്ച് – ഒറ്റദിവസം വിറ്റുപോയത് നാല് ക്വിന്റലോളം മത്സ്യം
Iritty

മത്സ്യ വിൽപ്പന ചാലഞ്ച് – ഒറ്റദിവസം വിറ്റുപോയത് നാല് ക്വിന്റലോളം മത്സ്യം

ഇരിട്ടി: കോവിഡ് രണ്ടാം വരവും അടച്ചിടലും മൂലം പ്രതിസന്ധിയിലായ പഴശ്ശി ജലാശയത്തിലെ കൂടു മത്സ്യകൃഷി കർഷക കൂട്ടായ്മ്മയെ സംരക്ഷിക്കുന്നതിനായി നടത്തിയ മത്സ്യ വില്പ്പന മെഗാ ചാലഞ്ചിൽ റെക്കോഡ് വിൽപ്പന. ചൊവ്വാഴ്ച്ച നടന്ന ചാലഞ്ചിൽ നാലുകിന്റലോളം മത്സ്യം വിൽപ്പന നടത്താനായി. മത്സ്യ വിൽപ്പനയുടെ വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് ചടച്ചിക്കുണ്ടത്തെ മീൻ വളർത്ത് കേന്ദ്രത്തിൽ എത്തിയത്. പലരും കുടുംബസമേതം എത്തിയാണ് ജീവനുള്ള മീനുകളെ കൊണ്ടുപോയത്. ഒരാഴ്ചമുമ്പ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തിയ മത്സ്യവില്പന ചാലഞ്ചിൽ 14 ക്വിന്റലോളം മത്സ്യം വിറ്റുപോയിരുന്നു . മത്സ്യ കർഷകരുടെ കൂട്ടായ്മ്മയായ പെരുവംപറമ്പ് പഴശ്ശി രാജ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് രണ്ടാം മെഗാ ചാലഞ്ച് നടത്തുന്നത്. കട്‌ല, റോഹു, മൃഗാൾ, ഗ്രാസ്‌കാർപ്, കോമൺകാർപ്, സിൽവർകാർപ്, അസംവാള, ഗിഫ്റ്റ് തിലോപ്പിയചിത്രലാട, നട്ടർ എന്നീ മത്സ്യങ്ങളെയാണ് വില്പ്പന നടത്തുന്നത്. ഒരു കിലോ മുതൽ പത്ത് കിലോ വരെയുള്ള മീനുകൾ വില്പ്പനയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളർത്താനും നല്കുന്നുണ്ട്.
മത്സ്യങ്ങളുടെ വിപണനോദ്ഘാടനം ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി.കെ. ഷൈനി നിർവ്വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ കെ.ശ്രീജ , പഞ്ചായത്ത് അംഗം അഭിലാഷ്, പഴശ്ശി രാജ സ്വയം സഹായ സംഘം പ്രസിഡന്റ് പി.എം. ദിവാകരൻ, സെക്രട്ടറി എ.കെ. നാരായണൻ, പി.വി. വിനോദൻ എന്നിവർ സംബന്ധിച്ചു. മത്സ്യം ആവശ്യമുള്ളവർക്ക് ഫോൺ- 9645645006, 9447282137
മത്സ്യ വളർത്തലിന് കൂടുതൽ പേർക്ക് സഹായം നൽകും – സി.കെ ഷൈനി, ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടർ
ഇരിട്ടി : ജനകീയ മത്സ്യകൃഷി പദ്ധതി വ്യാപിപ്പിച്ച് കൂടുതൽ പേർക്ക് പ്രോത്സാഹനവും സഹായവും നൽകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ. ഷൈനി പറഞ്ഞു . പെരുവംപറമ്പ് മത്സ്യ കർഷക കൂട്ടായ്മ്മയ്ക്ക് 10400 മത്സ്യകുഞ്ഞുങ്ങളെയാണ് വകുപ്പ് നൽകിയത്. മികച്ച പരിപാലത്തിലൂടെ വിജയത്തിലെത്തിക്കാൻ സംഘത്തിന് കഴിഞ്ഞു. ജനകീയ സംഘങ്ങൾക്ക് ആദ്യഘട്ടത്തിൽ 40 ശതമാനം സബ്‌സിഡിയും തുടർന്നുള്ള വർഷം 20 ശതമാനം സബ്‌സീഡിയുമാണ് അനുവദിക്കുക. പുതിയ അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്നും അവർ അറിയിച്ചു.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor

ഇരിട്ടി നഗരസഭ ബി കാറ്റഗറിയിൽ – മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox