33.9 C
Iritty, IN
November 23, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വൈശാഖോത്സവം ഇന്ന്‌ സമാപിക്കും.
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം ഇന്ന്‌ സമാപിക്കും.

കൊട്ടിയൂര്‍ 28 നാള്‍ നീണ്ടുനിന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഞായറാഴ്ച തൃക്കലശ്ശാട്ടോടെ സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടകരെ പ്രവേശിപ്പിക്കാതെ രണ്ടാംവര്‍ഷമാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് പന്തീരിടി പൂജയ്‌ക്കൊപ്പം വലിയ വട്ടളം പായസം നിവേദിച്ചു. തുടർന്ന് ഉച്ചശീവേലിക്കിടെ ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ തിരുവഞ്ചിറയില്‍ വാളാട്ടം നടത്തി. കുടിപതികളുടെ തേങ്ങയേറിന് ശേഷം ആയിരം കുടം അഭിഷേകം. സന്ധ്യയോടെ മത്തവിലാസം കൂത്ത് സമര്‍പ്പണവും നടന്നു.

Related posts

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഐ.ആര്‍.പി.സി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor

കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് SDPI സംഘടന നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ കെ.സി.വൈ.എം

Aswathi Kottiyoor
WordPress Image Lightbox