24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.
Peravoor

പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.

പേരാവൂർ : ഡോക്ടർമാർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയുമുള്ള അക്രമണങ്ങൾക്കെതിരെ ദേശവ്യാപകമായുള്ള പ്രതിഷേധ ദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ ബാഡ്ജ്‌ ധരിച്ചും മറ്റും പ്രതിഷേധ ദിനം ആചരിച്ചു . സീനിയർ ഡോക്ടറായ ഡോ. സോളമൻ, ഐ.എം.എ. കൂത്തുപറമ്പയുടെ സ്റ്റേറ്റ് വർക്കിംഗ് കമിറ്റി മെമ്പർ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, എക്സിക്യൂട്ടിവ് മെമ്പർ ഡോ. അശ്വിൻ, ഡോ. ജ്യോതി, ഡോ. വിജി എന്നിവർ സംസാരിച്ചു .

കോവിഡ് സമയത്ത് ഡോക്ടർമാർക്കെതിരെയും മറ്റ് ആശുപത്രി ജീവനക്കാർക്കെതിരെയുമുണ്ടാകുന്ന അക്രമണങ്ങൾ അവരെ മാനസികമായി തളർത്തുന്നതിന് കാരണമാകുന്നുവെന്നും, ഇനിയുണ്ടാകാൻ പോകുന്ന കോവിഡിന്റെ അടുത്ത തരംഗത്തിൽ കോവിഡ് മുന്നണി പോരാളികളുടെ ബലക്ഷയത്തിന് ഇത് കാരണമായേക്കാമെന്നും സമരക്കാർ പറഞ്ഞു.

Related posts

പേരാവൂർ താലൂക്കാസ്‌പത്രി സ്ഥലത്ത് ഉപേക്ഷിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor

ഇന്ധന വില വര്‍ധനവ് :പേരാവൂരില്‍ ചക്ര സ്തംഭന സമരം നടത്തി

Aswathi Kottiyoor

ശുചീകരണ പ്രവർത്തനം നടത്തി

Aswathi Kottiyoor
WordPress Image Lightbox