ടാറ്റ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടാറ്റ ക്ലാസ്എഡ്ജ് സ്റ്റഡി എന്ന പേരില്‍ വിദ്യാർഥികള്‍ക്കായി ലേണിംഗ് ആപ് അവതരിപ്പിച്ചു. വിദ്യാർഥികള്‍ക്കു നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ് ആസൂത്രണം, പ്രയോഗം, ആശയം എന്നിവയില്‍ നൈപുണ്യം വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്.
എന്താണു പഠിക്കേണ്ടത് എന്നതിനല്ല, എങ്ങനെയാണു പഠിക്കേണ്ടത് എന്നതിനു പ്രാധാന്യം നല്കുന്ന രീതിയിലും സ്വതന്ത്രമായി പഠനം നടത്താന്‍ സഹായിക്കുന്നതിനുമായാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നതെന്നു ടാറ്റ ക്ലാസ്എഡ്ജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മിലിന്ദ് ഷഹെയ്ന്‍ പറഞ്ഞു.