24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കനത്ത മഴയിലും കാറ്റിലും കൊയ്യാനായ നെല്‍ കൃഷി നശിച്ചു
Kottiyoor

കനത്ത മഴയിലും കാറ്റിലും കൊയ്യാനായ നെല്‍ കൃഷി നശിച്ചു

കൊട്ടിയൂര്‍:കൊട്ടിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് പന്നിയാംമലയിലെ താന്നിയാനിക്കല്‍ ദിവാകരന്‍ നായരുടെ ഒരു ഏക്കര്‍ നെല്‍കൃഷിയാണ് കനത്ത കാറ്റിലും മഴയിലും വെള്ളം കയറിയും നശിച്ചത്.110 ദിവസത്തിനു മുകളില്‍ പ്രായമായ നെല്ല് വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.കാറ്റില്‍ നെല്ല് പൂര്‍ണ്ണമായും അടിഞ്ഞതോടെ വെള്ളം കയറി നശിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊയ്യാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റി വച്ചതായിരുന്നു.20,000 ത്തോളം രൂപ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.കഴിഞ്ഞ 65 വര്‍ഷമായി ഈ ഒരു ഏക്കറില്‍ വര്‍ഷത്തിലൊരിക്കലാണ് നെല്‍കൃഷിയിറക്കുന്നത്.
എന്നാല്‍ ഇതു പോലെ കൃഷി നാശം ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലെന്ന് ദിവാകരന്‍ നായര്‍ പറയുന്നു.എല്ലാ വര്‍ഷവും 10 ക്വിന്റലോളം നെല്‍ ലഭിച്ചിരുന്നു.എന്നാല്‍ ഇത്തവണ കാറ്റിലും മഴയിലും നെല്‍കൃഷി നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍.കൊട്ടിയൂര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍,വാര്‍ഡ് മെമ്പര്‍ ബാലന്‍ പുതുശ്ശേരി,ബ്ലോക്ക് പഞ്ചായത്തംഗം സുനീന്ദ്രന്‍,സിപിഐഎം കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് നിധിന്‍,വരുണ്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു

Related posts

കൊട്ടിയൂർ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്

Aswathi Kottiyoor

മോണിംഗ് ഫൈറ്റേഴ്‌സ് പേരാവൂരിന്റെയും ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി.

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു .പി സ്കൂളിൽ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox