24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • ആം​ബു​ല​ൻ​സ് ചല​ഞ്ചു​മാ​യി ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Kanichar

ആം​ബു​ല​ൻ​സ് ചല​ഞ്ചു​മാ​യി ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

ക​ണി​ച്ചാ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ആം​ബ​ുല​ൻ​സ് വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത്. 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യം, പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​നം എ​ന്നി​വ സ​മാ​ഹ​രി​ക്കും. കൂ​ടാ​തെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, പ്ര​വാ​സി​ക​ൾ തു​ട​ങ്ങി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും എ​ത്തി ച​ല​ഞ്ചി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് ചല​ഞ്ചി​നാ​യി കൊ​ള​ക്കാ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ജ​ൻ എ​ട​ത്താ​ഴെ,തോ​മ​സ് വ​ട​ശ്ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​ക്കൗ​ണ്ട് ന​മ്പ​ർ:20290200000852, ഐ​എ​ഫ്എ​സ് സി: fdrl 0002029. federal bank kolakkad.

Related posts

ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

Aswathi Kottiyoor

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

Aswathi Kottiyoor

രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox