22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ​നി​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു
kannur

ജി​ല്ല​യി​ൽ​നി​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ​നി​ന്ന്‌ കെ​എ​സ്ആ​ർ​ടി​സി മൂ​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സ​ഹാ​ച​ര്യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് പൊ​തു​ഗ​താ​ഗ​ത​മെ​ല്ലാം ‌ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സ് വീ​ണ്ടും പു​ന​രാ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ര​ണ്ടും പ​യ്യ​ന്നൂ​ർ-​കോ​ട്ട​യം റൂ​ട്ടി​ൽ ഒ​രു സ​ർ​വീ​സു​മാ​ണ് ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സ് രാ​വി​ലെ 7.05-നും ​വൈ​കു​ന്നേ​രം 5.30-നും ​ആ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ക. പ​യ്യ​ന്നൂ​രി​ൽ​നി​ന്നു​ള്ള കോ​ട്ട​യം സ​ർ​വീ​സ് രാ​വി​ലെ 6.30-നാ​ണ് പു​റ​പ്പെ​ടു​ക. ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലും ജോ​ലി​സ്ഥ​ല​ത്ത് എ​ത്താ​ൻ പ​റ്റാ​തെ​യും നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി​കി​ട​ക്കു​ന്ന​ത്. അ​വ​ർ​ക്കൊ​ക്കെ ഒ​രു ആ​ശ്ര​യ​മെ​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി നി​ല​വി​ൽ പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. സ​ർ​വീ​സ് ന​ട​ത്തി​യ മൂ​ന്ന് വ​ണ്ടി​ക​ളി​ലും ആ​ളു​ക​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു​വെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചേ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. കൂ​ടാ​തെ ആ​വ​ശ്യ​മു​ള്ള യാ​ത്രാ​രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ കൈ​യി​ൽ ക​രു​ത​ണം. ബ​സു​ക​ളി​ൽ ഇ​രു​ന്നു​ള്ള യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. യാ​ത്ര​ക്കാ​രു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

ഇനി മൂന്നുദിവസം വാക്​സിൻ 60 കഴിഞ്ഞവർക്ക്​ മാത്രം

Aswathi Kottiyoor

കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor

സം​സ്ഥാ​നപാ​താ ന​വീ​ക​ര​ണം: ക​പ്പാ​ലം മു​ത​ല്‍ മ​ന്ന​ വ​രെ ഗ​താ​ഗ​തം നി​രോ​ധി​ക്കും

Aswathi Kottiyoor
WordPress Image Lightbox