22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ 95 കേന്ദ്രങ്ങളില്‍
kannur

കൊവിഡ് വാക്സിനേഷന്‍ 95 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ജൂണ്‍ 10ന് വ്യാഴാഴ്ച ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 40- 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.ഒമ്പത് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും രണ്ട് കേന്ദ്രങ്ങളില്‍ കോവാക്‌സിനുമാണ് നല്‍കുക

കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി 28 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക

45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 56 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഏഴ് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. ഇത് കൂടാതെ 49 കേന്ദ്രങ്ങളില്‍ കോവാക്‌സിനും നല്‍കുന്നുണ്ട്. ഇതില്‍ 6 കേന്ദ്രങ്ങളില്‍ സ്‌പോട്ട് രെജിസ്‌ട്രേഷന്‍ മാത്രമായിരിക്കും. 43 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്കും വാക്സിനേഷന്‍ നല്‍കും

Related posts

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് ആരം​ഭി​ക്കും

Aswathi Kottiyoor

ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചതിൽ പ്രതിഷേധം

Aswathi Kottiyoor

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ: രജിസ്ട്രേഷൻ ആരംഭിച്ചു……….

Aswathi Kottiyoor
WordPress Image Lightbox