24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വെള്ളിയാഴ്‌ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്
Kerala

വെള്ളിയാഴ്‌ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുത്

വെള്ളിയാഴ്‌ച മുതല്‍ സംസ്ഥാനത്ത് കാലാവസ്ഥ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം,പാലക്കാട്,തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വെള്ളി മുതല്‍ ഞായര്‍ വരെ കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related posts

ജാഗ്രതയോടെ കാണാനും, മരവിച്ച് പോകാതെ കാക്കാനുമുള്ള ഓർമ്മപ്പെടുത്തലുമായി ഇന്ന് ലോക ജനാധിപത്യദിനം

Aswathi Kottiyoor

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor

ഹയർ സെക്കൻഡറി മൂല്യനിർണയം: അധ്യാപകർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം

Aswathi Kottiyoor
WordPress Image Lightbox