24 C
Iritty, IN
July 26, 2024
  • Home
  • Iritty
  • എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
Iritty Kerala

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

>കൂട്ടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന എം ഡി എം എയു മായാണ് രണ്ട് യുവാക്കള്‍ പിടിയിലാവുന്നത്. ഇരിട്ടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തും സംഘവും കൂട്ടുപുഴയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ ചാലയിലെ കെ.വി ഹൗസില്‍ കെ.വി മുഹസിന്‍, കണ്ണൂര്‍ കാപ്പാട് മീംസാ ഹൗസില്‍ ഇ.പി മുഫ്‌സിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Related posts

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

അ​ട​ച്ചി​ട്ട വീ​ടി​ന് നി​കു​തി ഇ​പ്പോ​ഴില്ല: ധനമ​ന്ത്രി

Aswathi Kottiyoor

37 തസ്തികകളിൽ പിഎസ്‌സി ചുരുക്കപ്പട്ടിക; 6 സാധ്യതപ്പട്ടിക.

Aswathi Kottiyoor
WordPress Image Lightbox